The Best Egg Pie Recipe

BANANA CAKE WITHOUT OVEN OR PRESSURE COOKER RECIPE :- ബനാന കേക്ക് ഉണ്ടാക്കുന്നതിനുവേണ്ടി ഞാൻ ഇവിടെ രണ്ടു പഴമാണ് എടുത്തിട്ടുള്ളത്. ഈ പഴം നന്നായി ഉടച്ചെടുക്കുക.വേറെ ഒരു പാത്രത്തിൽ രണ്ടു മുട്ടയും ,അരകപ്പ് പഞ്ചസാരയും,കാൽ കപ്പ് ബട്ടറും ബീറ്റ് ചെയ്തുവെക്കുക.ഈ മിശ്രിതം ഉടച്ചുവെച്ചിരിക്കുന്ന പഴത്തിൽ മിക്സ് ചെയ്യുക. ഇതിലേക്ക് ഒരുടീസ്പൂൺ വാനില എസ്സെൻസും കൂടി ചേർക്കുക. ഇനി ഇതിലേക്ക് ഒരു കപ്പ് മൈദയും മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡറും ( ഇത് രണ്ടും നല്ലപോലെ മിക്സ് ചെയ്യുക) ചേർത്തുകൊടുക്കുക. എല്ലാം നന്നായി മിക്സ് ചെയ്താൽ കേക്ക് ബാറ്റർ റെഡി. കേക്ക് ആക്കുന്നത് ഒരു നോൺസ്റ്റിക് പാത്രത്തിലാണ്. ആ പാത്രത്തിനു ബട്ടർ പുരട്ടുക.എന്നിട്ട് പാത്രം നന്നായി ചൂടാക്കാൻ വെക്കുക.പാത്രം ചൂടായാൽ കേക്കിന്റെ കൂട്ട് ഇതിലേക്ക് ഒഴിക്കുക.അതിനുശേഷം പാത്രം അടച്ചുവെക്കുക.അപ്പോൾ തന്നെ തീ കുറയ്ക്കുക. മറ്റൊരു പാൻ നല്ലപോലെചൂടാക്കിവെക്കുക. കൂട്ട് ഒഴിച്ചുവെച്ച പാത്രം ഇനി ചൂടായ പാനിനുമുകളിൽ വെക്കുക. ഇനി ഇത് 45 minutes low flamil വേവിക്കാൻ വെക്കുക. നാല്പത്തിയഞ്ചു മിനിറ്റിനുശേഷം കേക്ക് റെഡി.